Kerala Panchayat Elections 2025

Kerala Panchayat Election 2025 date

തദ്ദേശ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപനം 12 ദിവസത്തിനകം പുറത്തുവിടും, Remaning Days for Kerala Panchayat Elections Dates 2025 Details Dates and Shedules of Kerala Panchayat Elections 2025 Click here for Next Kerala Panchayat Elections Dates 2025

വാർഡ് പുനർവിഭജനം: ആദ്യഘട്ടം 23ന് പൂർത്തിയാകും, അന്തിമ പട്ടിക ഉടൻ

Thiruvananthappuram, Friday 18.04.2025 സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജന പ്രക്രിയയുടെ ആദ്യഘട്ടം ഏപ്രിൽ 23ന് പൂർത്തിയാകും. സംസ്ഥാനത്തെ ആകെ 1034 തദ്ദേശസ്ഥാപനങ്ങളിലാണ് വാർഡുകൾ പുനർനിർണയിക്കുന്നത് കരട് വിഭജനവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികൾ പരിഹരിച്ചുകൊണ്ടുള്ള അവലോകനം ഏപ്രിൽ 23ന് നടക്കും. സംസ്ഥാന ഇലക്ഷൻ കമ്മിഷൻ എ. ഷാജഹാന്റെ അദ്ധ്യക്ഷതയിലുള്ള ഡീലിമിറ്റേഷൻ കമ്മിഷനാണ് ഈ അവലോകനം നടത്തുന്നത്. ഈ അവലോകനത്തിനു ശേഷം വാർഡുകളുടെ അന്തിമ പട്ടിക പുറത്തിറക്കും

വാർഡ് പുനർനിർണയം നടത്തുന്നത് 2011ലെ സെൻസസ് പ്രകാരമാണ്. ഈ നടപടിക്രമങ്ങൾ പൂർത്തിയാകുമ്പോൾ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകും. വർദ്ധനവ് താഴെ പറയുന്ന പ്രകാരമാണ്:

• 6 കോർപ്പറേഷനുകളിലെ 414 വാർഡുകൾ 421 ആയും വർദ്ധിക്കും
•87 മുനിസിപ്പാലിറ്റികളിലെ 3,113 വാർഡുകൾ 3,241 ആയും വർദ്ധിക്കും
•941 ഗ്രാമപഞ്ചായത്തുകളിലെ 15,962 വാർഡുകൾ 17337 ആയും വർദ്ധിക്കും
•152 ബ്ളോക്ക് പഞ്ചായത്തുകളിലെ 2080 വാർഡുകൾ 2267 ആയും വർദ്ധിക്കും
• 14 ജില്ലാ പഞ്ചായത്തുകളിലെ 331 വാർഡുകൾ 346 ആകും

വാർഡ് പുനർനിർണയം രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ആദ്യഘട്ടത്തിൽ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിലാണ് വാർഡുകൾ പുനർനിർണയിക്കുന്നത്. രണ്ടാംഘട്ടത്തിൽ ജില്ലാ പഞ്ചായത്ത്, ബ്ളോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലാണ് പുനർനിർണയം നടത്തുക

പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഇങ് എത്താറായി

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇനി അധികം കാത്തിരിപ്പ് ഉണ്ടാവാൻ സാധ്യതയില്ല ഏകദേശം ആറുമാസ ആകുമ്പോഴേക്കും തിരഞ്ഞെടുപ്പ് എത്തും സംസ്ഥാനത്തെ സന്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് നിയമസഭാ ഇലക്ഷൻ സെമി ഫൈനൽ ആണ് നവംബർ ഡിസംബർ മാസങ്ങളിലാണ് നടക്കേണ്ടത് നവംബർ അവസാന ആഴ്ചയോ ഡിസംബറിനെ തുടക്കത്തിൽ വോട്ടെടുപ്പ് നടത്താനാകും സാധ്യത

Sharing us is caring Us!
Follow Us Facebook Youtube Instagram
Also you may like